ബിജു മേനോൻ-സുരാജ് ചിത്രം 'നടന്ന സംഭവം' തിയറ്ററുകളിലേക്ക്...

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം.

author-image
മൂവി ഡസ്ക്
New Update
r67898765456789

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ബിജു മേനോൻ-സുരാജ് ചിത്രം നടന്ന സംഭവം തിയറ്ററുകളിലേക്ക്. ജൂൺ 21നാണ് ചിത്രം റിലീസിനെത്തുന്നത്. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നര്‍ ആണ്.

Advertisment

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനും രേണുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. അങ്കിത് മേനോൻ ആണ് സം​ഗീതം.

biju-menon-suraj-venjaramoodu-movie
Advertisment