/sathyam/media/media_files/VKZ6mutHuxCnueJe1EDg.jpeg)
പാലക്കാട്: സ്വാതന്ത്രസമര സേനാനിയും അയിത്തോച്ചാടന പ്രവർത്തനത്തിലെ മുന്നണിപോരാളിയുമായിരുന്ന ടി ആർ കൃഷ്ണസ്വാമിയുടെ ജീവചരിത്രവും അകത്തേതറ ശബരി ആശ്രമ ചരിത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് പകർന്ന് നൽകണമെന്ന് ടി ആർ കൃഷ്ണ സ്വാമി സ്മാരക സമിതി യോഗം സർക്കാരിനോവശ്യപ്പെട്ടു.
ചെയർമാൻ എ. രാമസ്വാമി യോഗം ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ മോഹൻ ഐസക്ക് അദ്ധ്യഷത വഹിച്ചു. പാലക്കാടിൻ്റെ കാർഷിക- വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് വിലപ്പെട്ടസംഭാവന നൽകുകയും മലമ്പുഴ ഡാം പൂർത്തിയാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത പാലക്കാട് ഉൾപ്പെടുന്ന മദിരാശി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജിൻ്റെ പ്രതിമ പാലക്കാട് നഗരത്തിലോ മലമ്പുഴ ഡാം പ്രദേശത്തോ സ്ഥാപിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് യോഗം മറ്റൊരു പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
ഭാരവാഹികളായഓട്ടൂർ ഉണ്ണികൃഷ്ണൻ,ഷെനിൻ മന്ദിരാട്,എം എൻ സെയ്പുദ്ദീൻ കിച്ച്ലു, കെ എസ് രാജഗോപാൽ, പൊന്നിൽ വേണു, Adv. കെ ജി രാജി , കബീർ വെണ്ണക്കര, കെ ജനാർദ്ദനൻ, മരുതൻ വെണ്ണക്കര, ജഗദീഷ് പിരായിരി , അബ്ദുൾ റാഹിമൻ,എൻ ഗോവിന്ദൻ,എം ആർമണികണ്ഠൻ, കൃഷ്ണൻ വെണ്ണക്കര, പി എ kadherപ്രദീപ് തോട്ടക്കര എന്നിവർസംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us