Advertisment

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം. 

New Update
rtyujkiloiuytretyui

ചർമ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒരു പോഷകമാണ് ബയോട്ടിൻ.  വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം. 

Advertisment

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം ഉണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്.  ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബയോട്ടിന് പുറമേ വിറ്റാമിന്‍ എ, കെ, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയ ചീര കഴിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ബയോട്ടിനും അടങ്ങിയ സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

biotin-rich-foods-you-must-include-in-your-diet
Advertisment