/sathyam/media/media_files/iv64JHrN2jIjUDfdUZjo.jpeg)
ചേർത്തല : കോഴിഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭ 14, 15, 16 വാർഡുകൾ, കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡ് എന്നിവിടങ്ങളിൽ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു മറവു ചെയ്യാൻ തീരുമാനിച്ചു. ചേർത്തല നഗരസഭയിൽ 3505, കഞ്ഞിക്കുഴിയിൽ 2942 എന്നിങ്ങനെയാണു വളർത്തുപക്ഷികളെ കൊന്നു മറവു ചെയ്തത്. കള്ളിങ്ങിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യഥാക്രമം നാലും ആറും ദ്രുതകർമ സേനകൾ രൂപീകരിച്ചു.
കഞ്ഞിക്കുഴിക്കൊപ്പം മണ്ണഞ്ചേരി, മുഹമ്മ പഞ്ചായത്തിന്റെ ഭാഗങ്ങളിലും കള്ളിങ് നടക്കും. എല്ലായിടത്തും ബ്രോയ്‌ലർ കോഴി ഫാമുകളിലാണു രോഗം സ്ഥിരീകരിച്ചത്. തിരുവല്ലയിലെ ലാബിലെ പരിശോധനയിൽ പക്ഷിപ്പനിയുടെ സൂചന ലഭിച്ചതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അടിയന്തര നഗരസഭാ കൗൺസിൽ യോഗം പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു.
ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. രോഗം മൂലം 2000 കോഴികൾ ചത്തിരുന്നു. ഇതിനെ ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ പൊതുജനാരോഗ്യ വിദഗ്ധരും മൃഗാരോഗ്യ വിദഗ്ധരും ഉൾപ്പെടുന്ന കേന്ദ്രസംഘം സന്ദർശിച്ചു. സന്ദർശനശേഷം സംഘം നഗരസഭയിലെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മുഹമ്മ പഞ്ചായത്തിലും സംഘം സന്ദർശനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us