/sathyam/media/media_files/BcLqSIHSjTmD9Q8hCr1f.jpeg)
ആലപ്പുഴ∙ പക്ഷിപ്പനി ചേർത്തല താലൂക്കിലും ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു മന്ത്രി ജെ.ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം. ചേർത്തല നഗരസഭ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രദേശങ്ങളിലാണ് രോഗബാധ ഏതാണ്ട് ഉറപ്പിച്ചത്. ഭോപാലിലെ ലാബിൽ നിന്നുള്ള ഫലം കിട്ടിയാലേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളുടെയെല്ലാം 10 കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിൽ പക്ഷികളെ വളർത്തുന്നവർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണു നിർദേശം.
മുഹമ്മയിൽ ചത്തുവീണ കാക്കകളുടെ സാംപിൾ പരിശോധനാ ഫലം ഭോപാലിലെ ലാബിൽ നിന്ന് ഇന്നു കിട്ടിയേക്കും. സംസ്ഥാനത്താകെ 15 പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുള്ളതിൽ 10 എണ്ണവും ആലപ്പുഴയിലാണ്. കുട്ടനാട്ടിൽ മാത്രം 900 ചതുരശ്ര കിലോ.മീറ്റർ. ചുറ്റളവിൽ പക്ഷിപ്പനി വ്യാപിച്ചു. അവലോകന യോഗത്തിൽ മന്ത്രി പി.പ്രസാദ്, മൃഗ സംരക്ഷണ ഡയറക്ടർ എ.കൗശികൻ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ജോയി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us