മധുരം വേണ്ടവർക്ക് ക്രീം ബിസ്ക്കറ്റ്, പ്രമേഹമുള്ളവർക്ക് ഷുഗർ- ഫ്രീ ബിസ്ക്കറ്റ്, കൊളസ്ട്രോൾ ഉള്ളവർക്ക് ഫാൻ-ഫ്രീ ബിസിക്കറ്റ് അങ്ങനെ തരം തിരിച്ചും അല്ലാതെയും നിരവധി ബിസ്ക്കറ്റുകൾ. എന്നാൽ ഈ പതിവ് അത്ര ആരോഗ്യകരമല്ലെന്ന് വിശദീകരിക്കുകയാണ് ന്യൂട്രിഷ്യന്‍.
കൊഴുപ്പും കലോറിയും മാത്രമാണ് ബിസ്ക്കറ്റുകളിൽ അടങ്ങിയിരിക്കുന്നത്. അവശ്യ പോഷകങ്ങൾ നൽകാത്തതു കൊണ്ട് തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അവസരത്തെ ഈ ശീലം ഇല്ലാതാക്കുന്നുവെന്ന് പറയുന്നു.
ലേബല്‍ ഏതാണെങ്കിലും മൈതയും പഞ്ചസാരയും ചേര്‍ത്താണ് ബിസ്ക്കറ്റുകള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ അടങ്ങിയിട്ടില്ല. അതിനാല്‍ ബിസ്ക്കറ്റ് പതിവായി കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മലബന്ധത്തിന് കാരണമാകുന്നു. കൂടാതെ കൊളസ്ട്രോൾ അളവു കൂടാനും ഇത് കാരണമാകുന്നു.ബിസ്‌ക്കറ്റില്‍ അടങ്ങിയ കൊഴുപ്പ് ത്രൈഗ്ലിസറൈഡ് അളവും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവും കൂട്ടുന്നുവെന്നും പറയുന്നു.