/sathyam/media/media_files/vZSPwKj5cKWwgBUum9Gq.jpg)
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഡാമിന്റെ പരമാവധി ജല സംഭരണ ശേഷി 424 മീറ്ററാണ്. നീരൊഴുക്ക് ശക്തമായി ജലനിരപ്പ് 422 മീറ്ററില്‍ എത്തിയാലാണ് രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് സാധാരണനിലയില്‍ പുറപ്പെടുവിക്കാറ്. 423 മീറ്ററില്‍ എത്തിയാല്‍ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുകയും ചെയ്യാറുണ്ട്.
നിലവില്‍ പെരിങ്ങല്‍ക്കുത്ത് ഡാം നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്.