ബിഎംഡബ്ല്യു ഇന്ത്യ പുതിയ ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ് രാജ്യത്ത് അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു ഡീലർഷിപ്പ്സിലും www.bmw.in എന്ന സൈറ്റിലും കാർ ബുക്ക് ചെയ്യാം. 2024 സെപ്റ്റംബർ മുതൽ ഡെലിവറി ആരംഭിക്കും.
ബിഎംഡബ്ല്യു ബ്രാൻഡിൻ്റെ ഹൃദയഭാഗത്താണ് ബിഎംഡബ്ല്യു 5 സീരീസ്. ആഗോളതലത്തിൽ, വർഷങ്ങളായി അഭിമാനകരമായ എക്സിക്യൂട്ടീവ് സെഡാൻ സെഗ്‌മെൻ്റിൽ വിപണി ലീഡറാണ് ഇത്. ആദ്യ ജനറേഷൻ 1972-ൽ സമാരംഭിച്ചതിനുശേഷം 5 സീരീസിൻ്റെ ഏകദേശം 10 മില്ല്യൺ യൂണിറ്റുകൾ വിൽക്കപ്പെട്ടു.