Advertisment

കാറുകൾക്ക് സുരക്ഷാ റേറ്റിംഗുള്ള ക്യുആർ കോഡ് സ്റ്റിക്കറുകൾ അവതരിപ്പിച്ച് ബിഎൻസിഎപി

ഈ സ്റ്റിക്കറുകളിൽ നിർമ്മാതാവിൻ്റെ പേര്, വാഹനത്തിൻ്റെ അല്ലെങ്കിൽ മോഡലിൻ്റെ പേര്, ടെസ്റ്റിംഗ് തീയതി, മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗുകൾ എന്നിവ ഉൾപ്പെടും.

author-image
ടെക് ഡസ്ക്
New Update
tyretete

ബിഎൻസിഎപി കാറുകൾക്ക് സുരക്ഷാ റേറ്റിംഗുള്ള ക്യുആർ കോഡ് സ്റ്റിക്കറുകൾ അവതരിപ്പിച്ചു. വാഹന സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം കൊണ്ടുവരുന്നതാണ് ഈ സംരംഭം. സ്റ്റിക്കറിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ വാഹനത്തിൻ്റെ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് അറിയാനാകും. സുരക്ഷാ പരിപാടിക്ക് കീഴിൽ വാഹനങ്ങൾ ക്രാഷ് ടെസ്റ്റിംഗിന് അയച്ച ഓട്ടോമൊബൈൽ കമ്പനികൾക്ക് ഭാരത് എൻസിഎപി ക്യുആർ കോഡ് സ്റ്റിക്കറുകൾ അയയ്ക്കും.

Advertisment

സ്റ്റിക്കർ സ്‌കാൻ ചെയ്‌ത ശേഷം ഉപയോക്താക്കൾക്ക് വാഹനത്തിൻ്റെ സുരക്ഷാ വിശദാംശങ്ങൾ അറിയാൻ കഴിയും. ഈ സ്റ്റിക്കറുകളിൽ നിർമ്മാതാവിൻ്റെ പേര്, വാഹനത്തിൻ്റെ അല്ലെങ്കിൽ മോഡലിൻ്റെ പേര്, ടെസ്റ്റിംഗ് തീയതി, മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗുകൾ എന്നിവ ഉൾപ്പെടും. ടാറ്റ മോട്ടോഴ്‌സിൻ്റെ സ്റ്റേബിളിൽ നിന്നുള്ള ഏതാനും എസ്‌യുവികൾ മാത്രമേ BNCAP ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടുള്ളൂ.

ടാറ്റ സഫാരി, നെക്സോൺ ഇവി, ഹാരിയർ, പഞ്ച് ഇവി എന്നിവ ബിഎൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാമിൽ പങ്കെടുത്ത വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഈ മോഡലുകൾക്കെല്ലാം അഞ്ച് സ്റ്റാർ സുരക്ഷയുണ്ട്. ഇത് കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. കഴിഞ്ഞ വർഷമാണ് ഭാരത് എൻസിഎപി സുരക്ഷാ റേറ്റിംഗ് പ്രോഗ്രാം അവതരിപ്പിച്ചത്.

ഇത്തരമൊരു സുരക്ഷാ സംവിധാനം സ്വീകരിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭാരത് എൻസിഎപിയുടെ പ്രഖ്യാപനത്തോടൊപ്പം സുരക്ഷാ പരിശോധനയ്ക്കായി 30-ലധികം വാഹനങ്ങൾക്കായുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞിരുന്നു. മാരുതി, ഹ്യുണ്ടായ് എസ്‌യുവികൾ ബിഎൻസിഎപി പരിശോധനയ്ക്ക് വിധേയമാക്കിയതായി അഭ്യൂഹങ്ങൾ ഉണ്ട്.

Advertisment