വിമാനക്കമ്പനികള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 25 ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

author-image
രാജി
New Update
V


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 25 ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി.ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ വീതവും ആറ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ടായി.

Advertisment


ഉദയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന 6ഇ 2099 വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. സുരക്ഷാ ഏജന്‍സിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിമാനം ടേക്ക് ഓഫിന് മുമ്പ് ഐസൊലേഷന്‍ ബേയിലേക്ക് തിരിച്ചുവിടുകയും, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ച്, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. 

12 ദിവസത്തിനിടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 275 ലധികം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് ഭീഷണികള്‍ ഏറെയും ലഭിക്കുന്നത്. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ലൈനുകള്‍ക്ക് പങ്കിടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ മെറ്റാ, എക്സ് എന്നിവയോട് വ്യാഴാഴ്ച കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനും തുടങ്ങി. ചില ഭീഷണികള്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളിലേക്കും നയിക്കുന്നുണ്ട്.

Advertisment