വിപണിയിലെത്തുന്നതിന് മുന്നോടിയായി, തിരഞ്ഞെടുത്ത എംജി ഡീലർമാർ വാഹനത്തിൻ്റെ പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഇലക്ട്രിക് കാ ഏകദേശം 20 ലക്ഷം രൂപ പ്രാരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യൻ വിപിണയിൽ എംജി വിൽക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് എംജി വിൻഡ്‌സർ ഇവി വരുന്നത്.
ഡിസൈനിൻ്റെ കാര്യത്തിൽ, ഇത് എംപിവിയുടെയും ഹാച്ച്ബാക്കിൻ്റെയും മിശ്രിതം പോലെയാണ്. എംജി മോട്ടോഴ്സ് ഇതിനെ 'സിയുവി' എന്ന് വിളിക്കുന്നു. ഇതിന് 50.6 കിലോവാട്ട് ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും നൽകാനാണ് സാധ്യത. ഇത് പരമാവധി 136PS കരുത്തും 200Nm ടോർക്കും നൽകുന്നു. ഈ സജ്ജീകരണത്തിലൂടെ, ഈ പുതിയ കോംപാക്റ്റ് ഇവി ഒറ്റ ചാർജിൽ 460 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും.
ക്ലൗഡ് ഇവി 37.9kWh ബാറ്ററി പാക്കും ഒറ്റ ചാർജ്ജിൽ 360 കിമി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്‍റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ട് കമ്പനി കുറച്ച് ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്. 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം കോംപാക്റ്റ് ഇവിക്ക് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുണ്ട്.
ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്ക്കും. റിക്ലൈനിംഗ് പിൻ സീറ്റുകളുമായാണ് ഈ കാർ വരുന്നത്. വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യും.