രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

.രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ തടയാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

New Update
sereeeeetyuiuytyui

രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്.രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ തടയാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Advertisment

ആന്‍റി- ഓക്സിഡന്‍റ് ഗുണങ്ങളും ആന്‍റി- മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയ തുളസി ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പടുത്തുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ചായ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

Advertisment