ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 6 മുതല്‍

കുറഞ്ഞത് 32  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 32 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. മൂന്ന് കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.  ഓഹരികള്‍ എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

New Update
ruikjhgf89olkytr

കൊച്ചി:  ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ്  ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024  ആഗസ്റ്റ് 6 മുതല്‍ മുതല്‍ 8 വരെ നടക്കും.1666 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും  നിലവിലുള്ള നിക്ഷേപകരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 54,359,733  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

ഓഹരി ഒന്നിന് 440 രൂപ മുതല്‍ 465 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.കുറഞ്ഞത് 32  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 32 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. മൂന്ന് കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.  ഓഹരികള്‍ എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ്  ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് അവെന്‍ഡസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്  എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment