മുലയൂട്ടൽ കേന്ദ്രം തുടങ്ങണം: ശിശുക്ഷേമ സമിതി

റെയിൽവേസ്റ്റേഷൻ - ബസ് സ്റ്റാൻ്റ് - കളക്ട്രേറ്റ്- ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുലയൂട്ട് കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു

New Update
aertyuioiuytrtyui

ആലപ്പുഴ:  റെയിൽവേസ്റ്റേഷൻ - ബസ് സ്റ്റാൻ്റ് - കളക്ട്രേറ്റ്- ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുലയൂട്ട് കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കുട്ടികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും - സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം - സ്പീഡ് ഗവർണർ. പ്രവർത്തിക്കുന്നുണ്ടേ എന്ന് പരിശോധന വിധേയമാക്കണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയായുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഷാഡോ പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisment

 വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, എ.ഡി.സി ജനറൽ രജിത്ത്, ട്രഷറർ കെ.പി. പ്രതാപൻ, ജോ:സെക്രട്ടറി കെ. നാസർ, എക്സീക്യൂട്ടീവ് അംഗങ്ങളായ നസീർ പുന്നക്കൽ, എം.നാ ജാ , റ്റി.എ. നവാസ്, ടി.എസ്.സിദ്ധാത്ഥൻ , പവിത്രൻ എന്നിവർ പ്രസംഗിച്ചു

Breastfeeding center to be started: Child Welfare Committee
Advertisment