/sathyam/media/media_files/ZnbXDdWzBTWlWNwyfAg2.jpeg)
തൃഷ കൃഷ്ണൻ മുഖ്യവേഷത്തിലെത്തുന്ന 'ബൃന്ദ' ഓഗസ്റ്റ് 02 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും. സൂര്യ മനോജ് വംഗല രചനയും സംവിധാനവും നിർവഹിച്ച് ആഡിംഗ് അഡ്വർടൈസിംഗ് എൽഎൽപി നിർമ്മിച്ച പരമ്പര തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലാണ് സോണി ലിവിൽ എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരനും സീരിസിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'സോണി ലിവിലൂടെ ഈ പരമ്പര പ്രേക്ഷകരിലേക്ക് എത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. നിരവധി സസ്പെൻസുകൾ നിറഞ്ഞ കഥാപശ്ചാത്തലം പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കും. ശക്തവും സ്ത്രീകേന്ദ്രീകൃതവുമായ കഥ പുരോഗമിക്കുമ്പോൾ നിരവധി മാനങ്ങളിൽ ചുരുളഴിക്കുന്ന വിധമാണ് ബൃന്ദയുടെ കഥാപാത്രം', സംവിധായകൻ സൂര്യ മനോജ് വംഗല പറഞ്ഞു. 'തൃഷയുടെ ആദ്യ ഒ.ടി.ടി. പരമ്പരയാണ് 'ബൃന്ദ', അത് കൊണ്ട് തന്നെ ഇതിൻ്റെ സംവിധായകനെന്ന നിലവിൽ എനിക്ക് അഭിമാനമുണ്ട്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യ മനോജ് വംഗലയുടെയും പദ്മാവതി മല്ലടിയുടെയുമാണ് 'ബൃന്ദ'യുടെ തിരക്കഥ. സംഗീത സംവിധാനം ശക്തികാന്ത് കാർത്തിക്കും പ്രൊഡക്ഷൻ ഡിസൈൻ അവിനാശ് കൊല്ലയും കൈകാര്യം ചെയ്യുന്നു. ദിനേശ് കെ. ബാബു ഛായാഗ്രഹണവും അൻവർ അലി ചിത്രസംയോജനവും നിർവഹിക്കുന്നു. ജയ പ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി, രാകേന്ദു മൗലി എന്നിവരും ഉദ്വേഗജനകമായ ഈ ക്രൈം ത്രില്ലറിൽ മുഖ്യവേഷങ്ങളിൽ അണിനിരക്കുന്നു.