ബിഎസ്എന്‍എല്ലിനെ തിരിച്ചുവരവിന്‍റെ പാതയിലേക്ക് നയിച്ച് മികച്ച ഡാറ്റ പ്ലാനുകളും 4 ജി വിന്യാസവും

മികച്ച ഡാറ്റ പ്ലാനുകളും 4ജി വിന്യാസവും ബിഎസ്എന്‍എല്ലിനെ തിരിച്ചുവരവിന്‍റെ പാതയിലേക്കാണ് നയിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു.

author-image
ടെക് ഡസ്ക്
New Update
jghf

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക ലക്ഷ്യംവച്ചാണ് ബിഎസ്എന്‍എല്‍  പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള ഈ പ്ലാനിന് 666 രൂപയാണാവുക. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ 105 ദിവസവും ഇതിലൂടെ സാധ്യമാകും.

Advertisment

വാലിഡിറ്റി കാലയളവില്‍ 210 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം. ഈ നിരക്കില്‍ ഇത്രയേറെ ദിവസത്തെ വാലിഡിറ്റിയില്‍ ഇത്രയധികം ആനുകൂല്യങ്ങളുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ മറ്റ് കമ്പനികളൊന്നും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്. 

മികച്ച ഡാറ്റ പ്ലാനുകളും 4ജി വിന്യാസവും ബിഎസ്എന്‍എല്ലിനെ തിരിച്ചുവരവിന്‍റെ പാതയിലേക്കാണ് നയിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. ഇതിനകം 35,000 4 ജി ടവറുകള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്കായി.

Advertisment