ബിഎസ്എന്‍എല്‍ 4ജി ഔദ്യോഗിക ലോഞ്ചിനൊരുങ്ങുന്നു

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‍വർക്ക് ഒരുക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സ് സർവീസ് ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‍വർക്ക് വ്യാപനം നടത്തുന്നത്.

author-image
ടെക് ഡസ്ക്
New Update
yt6ty7

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിന്‍റെ ഭാഗമായി 4ജി നെറ്റ്‍വർക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെന്‍ററുകള്‍ ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം പൂർത്തിയാക്കി. ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്.

Advertisment

തേജസ് നെറ്റ്‍വർക്കും സി ഡോട്ടും ഈ കണ്‍സോഷ്യത്തിന്‍റെ ഭാഗമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‍വർക്ക് ഒരുക്കുന്നത്. 4ജി നെറ്റ്‌വര്‍ക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാല്‍ പലയിടങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ അടുത്തിടെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സ് സർവീസ് ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‍വർക്ക് വ്യാപനം നടത്തുന്നത്.

ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം. 2025 മധ്യേയാവും ഈ ലക്ഷ്യത്തിലേക്ക് കമ്പനി എത്തുക. 4ജി സേവനങ്ങള്‍ക്കൊപ്പം 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ പുതുതായി എത്തിയിരുന്നു. ഇവരെ പിടിച്ചുനിർത്തണമെങ്കില്‍ 4ജി സേവനം രാജ്യവ്യാപകമായി ബിഎസ്എന്‍എല്ലിന് പൂർത്തിയാക്കേണ്ടതുണ്ട്.