/sathyam/media/media_files/LlF1L2DMmYYdXpA1Ay0d.jpg)
ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍ കുമാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,859.09 കോടി രൂപ മൊത്ത വരുമാനം സൃഷ്ടിച്ച കേരള സര്‍ക്കിള്‍ 90 കോടി രൂപ ലാഭമാണ് നേടിയത്. 2024-25 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദ വരുമാനം 512.11 കോടി രൂപ പിന്നിടുമ്പോള്‍ ഇതിനകം 63 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളിലെ നഷ്ടക്കണക്കുകള്‍ക്ക് ശേഷം തളരാത്ത തുടര്‍ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും കൊണ്ടാണ് ബി എസ് എന്‍ എല്‍ ലാഭത്തിലേക്ക് എത്തുന്നത്.
മൊബൈല്‍ ഉപഭോക്തൃ രജിസ്‌ട്രേഷനില്‍ ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബി എസ് എന്‍ എല്‍ കണക്ഷനിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്നാണ് അധികൃതരുടെ കണക്ക്. ഒരു ബി എസ് എന്‍ എല്‍ മൊബൈല്‍ വരിക്കാരന്‍ വിട്ടു പോകുമ്പോള്‍ പുതുതായി മൂന്ന് പേര്‍ എത്തുന്നതായാണ് എറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വര്‍ധിക്കുന്ന വരിക്കാര്‍ക്ക് തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കേരളത്തിലുടനീളം 7000 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നു, 2500 പുതിയ ടവറുകളിലൂടെ ഇതിനകം കേരളത്തിലുടനീളം 4ജി സേവനം ലഭ്യമാക്കി വരുന്നു. 2025 മാര്‍ച്ചോടെ എല്ലാ ടവറിലും 4ജി സേവനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. വീടുകളിലേക്കുള്ള ഫൈബര്‍ കണക്ഷനിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
12 ദ്വീപുകളില്‍ തടസ്സമില്ലാത്ത 4ജി സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 6439 FTTH കണക്ഷനുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സര്‍വത്ര വൈഫൈ റോമിംഗ് സേവനത്തിലൂടെ അധിക ചിലവും തടസവുമില്ലാതെ FTTH ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കുവാനുള്ള പദ്ധതി നടപ്പാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും സ്വന്തം യൂസര്‍ ഐഡി ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ലാന്‍ഡ് ഫോണും വൈ ഫൈ സേവനവും ഒരുമിച്ച് ലഭ്യമാക്കാനുമുള്ള സൗകര്യം ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us