യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. 4ജി, 5ജി എന്നിവയുമായി ബന്ധപ്പെട്ട ഓവര്‍-ദ-എയര്‍ സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.

New Update
dtyukjhtyuiiuytrtyu

ഡല്‍ഹി: 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.

Advertisment

ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. 4ജി, 5ജി എന്നിവയുമായി ബന്ധപ്പെട്ട ഓവര്‍-ദ-എയര്‍ സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.

4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ഓഫീസ് സന്ദര്‍ശിക്കാതെയും നിലവിലെ സിം കാര്‍ഡ് മാറ്റാതെയും 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

നിലവില്‍, ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബിഎസ്എന്‍എല്‍. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 4ജി സേവനം ഇപ്പോള്‍ ലഭ്യമാണ്.

Advertisment