അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കുക - വെൽഫെയർ പാർട്ടി നിവേദനം നൽകി

നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന്‌ സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം - പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.

New Update
5467uyt5678iuyt5678
മലപ്പുറം : അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവേക്ക് നിവേദനം നൽകി.വെൽഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്.
Advertisment
കേരളത്തിലെ സുപ്രധാനപാതകളിൽ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന്‌ സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം - പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും.
ഈ പ്രദേശത്തുള്ള കാൽനടയാത്രക്കാർ, റെയിൽവേ ക്രോസിംഗ് കടക്കുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. 
പുതുതായി റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നിടത്ത്, അണ്ടർ പാസ് കൂടി നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്. അങ്ങാടിപ്പുറത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കണം.
അഞ്ച് മീറ്റർ വിസ്താരത്തിലുള്ള അണ്ടർ പാസ് ആണ് ഇവിടെ ആവശ്യം.
ചെറിയ ചിലവിൽ, എളുപ്പത്തിൽ, ഇത്തരമൊരു അണ്ടർ പാസ് നിർമ്മിച്ചുകൊണ്ട്, യാത്രക്കാർക്കും, വാഹനങ്ങളായുള്ള ഗതാഗതത്തിനും വലിയ സൗകര്യങ്ങൾ നൽകാൻ കഴിയുമെന്നും നേതാക്കൾ പറഞ്ഞു.
Advertisment