കാലിക്കറ്റ് കമ്മ്യുണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ; സി സി ബി ഐലൻഡ് സിം​ഗർ - സീസൺ 1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024”

മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക. സി സി ബി ഐലൻഡ് സിംഗർ 2024 ഫിനാലെയിൽ ആദ്യത്തെ റൌണ്ടായ "ഫേവറിറ്റ് റൗണ്ടിൽ" ഒരു മലയാള സിനിമാ ഗാനമാണ് ആലപിക്കേണ്ടത്.

New Update
ertyuioiuytretyui

ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ  കാലിക്കറ്റ് കമ്മ്യുണിറ്റി ബഹറിൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ,  മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സി സി ബി ഐലൻഡ് സിം​ഗർ - സീസൺ 1  “പവിഴദ്വീപിലെ പാട്ടുമത്സരം 2024 " എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന  സിനിമാഗാനാലാപന മത്സത്തിന്റെ  അവസാന ഘട്ടം ജൂൺ 21 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.

Advertisment

ബഹ്‌റൈൻ മലയാളികൾക്കായി സംഘടിപ്പിക്കുന്ന  ഈ പാട്ടുമത്സരത്തിന്റെ  ആദ്യ റൗണ്ടിലേക്ക് 34 പേരെയാണ് തിരഞ്ഞെടുത്തത് . ഇതിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് ഈ സിനിമാഗാനാലാപന മത്സരത്തിന്റെ ഫിനാലെ ആയ ജൂൺ 21 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന റിയാലിറ്റി ഷോ രീതിയിലുള്ള മത്സരത്തിൽ  പങ്കെടുക്കുന്നത്. മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക. സി സി ബി ഐലൻഡ് സിംഗർ 2024 ഫിനാലെയിൽ ആദ്യത്തെ റൌണ്ടായ "ഫേവറിറ്റ് റൗണ്ടിൽ" ഒരു മലയാള സിനിമാ ഗാനമാണ് ആലപിക്കേണ്ടത്. 12 പേർ മത്സരിക്കുന്ന ഈ റൗണ്ടിന് ശേഷം 6 പേർ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ടു റൗണ്ടുകളുള്ള ഗ്രാൻഡ് ഫിനാലെയിൽ ആദ്യം "അന്യ ഭാഷാ റൗണ്ട്" ആണ്, അതിനു ശേഷം അവസാന റൌണ്ട് ആയ "ചലഞ്ചിങ് റൗണ്ട് " ആരംഭിക്കും.

മത്സരത്തിന്റെ വിധികർത്താക്കളായും വ്യത്യസ്തമായ രീതിയിൽ "മ്യൂസിക്കൽ നൈറ്റ് " അവതരിപ്പിക്കാനും നാട്ടിൽ നിന്നും വർഷങ്ങളായി ഈ രംഗത്തുള്ള പിന്നണി ഗായകരായ അജയ് ഗോപാലും റോഷ്‌നി സുരേഷുമാണ് എത്തുന്നത് . മത്സരാർത്ഥികളുടെ  ഓരോ റൗണ്ടുകൾക്കു ശേഷവും ജഡ്ജസിന്റെ  പെർഫോമൻസും  ഉണ്ടായിരിക്കുന്നതാണ്. ജൂൺ 21, വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ  ആരംഭിച്ചു 11 മണിക്ക് അവസാനിക്കുന്ന രീതിയിൽ, ബഹ്‌റൈനിലെ മികച്ച പാട്ടുകാരെ കണ്ടെത്താനുള്ള, ഒരു ലൈവ് മെഗാ റിയാലിറ്റി ഷോ ബഹ്‌റൈനിൽ ആദ്യമായാണ് മലയാളികൾക്കായി സംഘടിപ്പിക്കപ്പെടുന്നത്.  

6 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സംഗീത വിരുന്നിന് പ്രവേശനം പൂർണമായും സൗജന്യമാണ്. ബഹ്‌റൈനിലെ മുഴുവൻ സംഗീത പ്രേമികളേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും, കൂടുതൽ വിവരങ്ങൾക്ക് +973 34646440/34353639/33610836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും  കാലിക്കറ്റ് കമ്മ്യുണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Calicut Community Bahrain Coral Islander Singing Competition 2024
Advertisment