Advertisment

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ടീം പ്രഖ്യാപിച്ചു. ജിജോ ജോസ് ക്യാപ്റ്റന്‍

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗ് സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക.

New Update
ertyuiopoiuyt
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ)ഫു്ടബോള്‍ ടൂര്‍ണമെന്റിനുള്ള കാലിക്കറ്റ് എഫ് സി ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് 26 അംഗ ടീമിനെ പരിചയപ്പെടുത്തിയത്. മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ്  ആണ് ക്യാപ്റ്റന്‍. അഞ്ച് വിദേശ താരങ്ങള്‍ക്കപ പുറമേ മണിപ്പൂര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ താരങ്ങളും കേരളത്തില്‍  നിന്നുള്ള കളിക്കാരും കാലിക്കറ്റ് എഫ്‌സി ടീമിലുണ്ട്.
Advertisment


രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗ് സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ഒന്നര കോടി രൂപയാണ് സമ്മാനത്തുക. ആഗോള സോഫ്റ്റ് വെയര്‍ വ്യവസായത്തിലെ പ്രമുഖ കന്പനിയായ ഐബിഎസ് ഗ്രൂപ്പാണ് കാലിക്കറ്റ് എഫ്സിയുടെ പ്രൊമോട്ടര്‍. ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ് ആണ് ടീം ഉടമ. ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ഏക എസ് എല്‍ കെ ടീമാണ് കാലിക്കറ്റ് എഫ് സി.


മുന്‍ ഓസ്ട്രേലിയന്‍ ദേശീയ ടീം പരിശീലകന്‍ കൂടിയായ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ ആണ് കാലിക്കറ്റ് എഫ്സിയുടെ പരിശീലകന്‍. ബിബി തോമസ് മുട്ടത്ത് ആണ് സഹ പരിശീലകന്‍. പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദര്‍ ആണ് കളിക്കാരെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തിയത്.


വിദേശ കളിക്കാര്‍ക്കൊപ്പം പ്രാദേശിക കളിക്കാര്‍ക്ക് കളിക്കാനുള്ള അവസരം നല്‍കി കേരളത്തിലെ ഫുട്ബോള്‍ ആവാസവ്യവസ്ഥയെ വികസിപ്പിക്കാനാണ് കാലിക്കറ്റ് എഫ് സി ലക്ഷ്യമിടുന്നതെന്ന് വി കെ മാത്യൂസ് പറഞ്ഞു. മികച്ച പ്രോത്സാഹനം നല്‍കുന്നതിലൂടെ  യുവാക്കളെ കായികാധിഷ്ഠിത ഭാവിയിലേക്ക് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിടുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, രാജ്യത്തുടനീളമുള്ള ഫുട്‌ബോള്‍ കളിക്കാര്‍ക്കായി കോഴിക്കോട്ട് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും പരിശീലന സൗകര്യവും സ്ഥാപിക്കും. ഒരു മികച്ച ടീമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഒരുമിച്ച് കൊണ്ടുവരാന്‍ കാലിക്കറ്റ് എഫ് സിക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പാര്‍ലമെന്റ് അംഗങ്ങളായ അബ്ദുള്‍ വഹാബ്, ഷാഫി പറമ്പില്‍, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി നവാസ് മീരാന്‍, കാലിക്കറ്റ് എഫ്സി സിഇഒ കോരത്ത് വി മാത്യൂസ് എന്നിവര്‍ സംസാരിച്ചു.


പ്രദര്‍ശന മത്സരങ്ങള്‍, സംഗീത ബാന്‍ഡുകള്‍, കോണ്ടസ്റ്റുകള്‍, ഫാന്‍ ക്ലബ്ബ് പ്രകടനങ്ങള്‍ എന്നിവയോടെയാണ് ടീമംഗങ്ങളെ പരിചപ്പെടുത്തുന്ന ആഘോഷ പരിപാടികള്‍ നടന്നത്. പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ തിരുമാലി, ഹിപ്-ഹോപ്പ് ബാന്‍ഡ് തഡ് വൈസര്‍, ഡിജെ സമുറായ്‌സ് എന്നിവരുടെ ലൈവ് സ്റ്റേജ് ഷോകളും ഉണ്ടായിരുന്നു.


കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. ഇവിടെ അഞ്ച് ഹോം മത്സരങ്ങള്‍ കളിക്കും. എവേ മത്സരങ്ങള്‍ മറ്റ് ടീമുകളുടെ നഗരങ്ങളില്‍ നടക്കും. ലീഗ് ഘട്ടത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പത്ത് മത്സരങ്ങള്‍ കാലിക്കറ്റ് എഫ്‌സി കളിക്കും. 30 ലീഗ് മത്സരങ്ങളില്‍ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.
കൊച്ചി, കോഴിക്കോട്, മഞ്ചേരി (മലപ്പുറം), തിരുവനന്തപുരം എന്നീ നാല് സ്ഥലങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.


ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുക. കോഴിക്കോട്ടെ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ്.  നവംബര്‍ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 മത്സരങ്ങളില്‍ 11  എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബര്‍ 10ന് കൊച്ചിയിലാണ് ഫൈനല്‍.  രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക. സ്റ്റാര്‍ പ്ലസിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.


ആഗസ്റ്റ് ആദ്യവാരം മുതല്‍ കാലിക്കറ്റ് എഫ് സി മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിവരുന്നു. കഴിഞ്ഞ മാസം ടീമിന്റെ മൂന്ന് തരത്തിലുള്ള ജഴ്‌സികള്‍ പുറത്തിറക്കിയിരുന്നു. ടീല്‍-ബ്ലൂ (ഹോം), മഞ്ഞ (എവേ മത്സരങ്ങള്‍), പിങ്ക്-ലാവെന്‍ഡര്‍ (പരിശീലനത്തിനായി) എന്നിവയാണ് ജഴ്‌സികള്‍.
Advertisment