ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിക്കണം - സമീർ കാളികാവ്

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി.

New Update
tryukjhgrtyuiop
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. "തൂഫാനുൽ അഖ്‌സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവർഷം" തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്‌ലാം മദ്റസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
Advertisment