കനറ ബാങ്കിന് 4014 കോടി രൂപ അറ്റാദായം

മുൻ വർഷത്തെ ഇതേ പാദത്തിൽ 4.76 ശതമാനമായിരുന്നു. സെപ്റ്റംബർ മാസത്തിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം കനറ ബാങ്കിന് 9658 ശാഖകളും 9881 എടിഎമ്മുകളുമുണ്ട്.

New Update
dfghjkl;'

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കനറ ബാങ്കിന്റെ അറ്റാദായം 11.31 ശതമാനം വർധിച്ച് 4014 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ ബിസിനസ് 9.42 ശതമാനം വളർച്ചനേടി 23.59 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളിൽ 9.34 ശതമാനവും വായ്പകളിൽ 9.53 ശതമാനവുമാണ് യഥാക്രമം വാർഷിക വളർച്ച നേടിയത്.

Advertisment

 

ചില്ലറ വ്യാപാരം, കൃഷി, സൂക്ഷ്മ- ചെറുകിട വ്യവസായങ്ങൾ എന്നീ മേഖലകൾക്ക് നൽകുന്ന വായ്പകളിൽ 11.54 ശതമാനം വാർഷിക വളർച്ചനേടി 5.76 ലക്ഷം കോടി രൂപയിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.41 ശതമാനത്തിൽനിന്നും 0.99 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തിയുടെ അനുപാതത്തിൽ കാര്യമായ പുരോഗതിയുണ്ട്.

 

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 3.73 ശതമാനമാണ് മൊത്തം നിഷ്ക്രിയ ആസ്തിയുടെ അനുപാതം. മുൻ വർഷത്തെ ഇതേ പാദത്തിൽ 4.76 ശതമാനമായിരുന്നു. സെപ്റ്റംബർ മാസത്തിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം കനറ ബാങ്കിന് 9658 ശാഖകളും 9881 എടിഎമ്മുകളുമുണ്ട്. ലണ്ടൻ, ന്യൂയോർക്ക്, ദുബായ്, ഐബിയു ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ ഓവർസീസ് ബ്രാഞ്ചുകളുമുണ്ട്.

Advertisment