Advertisment

ക്യാൻസറിന്‍റെ ചില പൊതുലക്ഷണങ്ങളെക്കുറിച്ച് അറിയാം..

രോഗലക്ഷണങ്ങളിലൂടെ രോഗത്തെ കുറിച്ച് സംശയം തോന്നുക, വൈകാതെ മെഡിക്കല്‍ പരിശോധന നടത്തുക എന്നതാണ് ക്യാൻസറിനെതിരെ പോരാടാൻ നമുക്ക് ആദ്യം ചെയ്യാവുന്ന കാര്യം. ഇതിന് ക്യാൻസര്‍ ലക്ഷണങ്ങളെ കുറിച്ച് അടിസ്ഥാനപരമായ അവബോധമെങ്കിലും ഉണ്ടായിരിക്കണം. 

New Update
sdfghjkljhgfdfghjkgfdghjk

ക്യാൻസര്‍ രോഗം നമുക്കറിയാം, സമയബന്ധിതമായി കണ്ടെത്താൻ കഴിഞ്ഞാല്‍ അതിന് ഇന്ന് ഫലപ്രദമായ ചികിത്സയുള്ളതാണ്. എന്നാല്‍ വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നു എന്നതാണ് പലപ്പോഴും ക്യാൻസറിന്‍റെ കാര്യത്തിലുണ്ടാകുന്ന തിരിച്ചടി. ഇക്കാരണം കൊണ്ട് തന്നെയാണ് ക്യാൻസര്‍ മരണങ്ങളും ഇത്രമാത്രം സംഭവിക്കുന്നത്. രോഗലക്ഷണങ്ങളിലൂടെ രോഗത്തെ കുറിച്ച് സംശയം തോന്നുക, വൈകാതെ മെഡിക്കല്‍ പരിശോധന നടത്തുക എന്നതാണ് ക്യാൻസറിനെതിരെ പോരാടാൻ നമുക്ക് ആദ്യം ചെയ്യാവുന്ന കാര്യം. ഇതിന് ക്യാൻസര്‍ ലക്ഷണങ്ങളെ കുറിച്ച് അടിസ്ഥാനപരമായ അവബോധമെങ്കിലും ഉണ്ടായിരിക്കണം. 

Advertisment

ആര്‍ത്തവ ക്രമക്കേടുകളാണ് ഇത്തരത്തില്‍ ക്യാൻസറിനെ സൂചിപ്പിക്കുന്നൊരു ലക്ഷണം. തീയ്യതി തെറ്റി ആര്‍ത്തവം വരിക, അസാധാരണമായ വേദനയോ രക്തസ്രാവമോ അനുഭവപ്പെടുക, സ്വകാര്യഭാഗത്ത് എപ്പോഴും വേദന അനുഭവപ്പെടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അണ്ഡാശയ- ഗര്‍ഭാശയ സംബന്ധമായ ക്യാൻസറുകളുടെ സൂചനയാകാം. ആര്‍ത്തവത്തിന് ശേഷവും രക്തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ അതും ക്യാൻസര്‍ ലക്ഷണമാകാം. 

അസാധാരണമായ രീതിയില്‍ മലബന്ധമുണ്ടാവുക. ഇത് തുടരുക അല്ലെങ്കില്‍ വയറിളകിപ്പോവുന്നത് പതിവാകുക, മലത്തില്‍ രക്തം, ഇടവിട്ട് മൂത്രശങ്ക, മൂത്രത്തില്‍ രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ക്യാൻസര്‍ സൂചനയായി വരാവുന്നതാണ്. മൂത്രാശയ, മലാശയ- ആമാശയ സംബന്ധമായ ക്യാൻസറുകളില്‍ ഇത്തരം ലക്ഷണങ്ങള്‍ വരാം. എന്നാലിത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ പൊതുവെ കാര്യമാക്കാതെ തുടരാറുണ്ട്. 

ഗ്യാസ് വന്ന് വയര്‍ വല്ലാതെ വീര്‍ത്തുകെട്ടുന്നത് പതിവാകുന്നതും ക്യാൻസര്‍ ലക്ഷണമാകാം. ഇത് അധികവും ആമാശയം, കുടല്‍ എന്നിങ്ങനെ വയറിലെ അവയവങ്ങളെ ബാധിക്കുന്ന് ക്യാൻസറിന്‍റെ ലക്ഷണങ്ങളായിരിക്കും. സ്തനങ്ങളില്‍ വരുന്ന മാറ്റവും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്തനങ്ങളുടെ വലുപ്പം, തൊലിപ്പുറത്ത് വരുന്ന നിറവ്യത്യാസം, മുഴയോ വീക്കമോ ഉണ്ടാകുന്നത്, മുലക്കണ്ണില്‍ എന്തെങ്കിലും വ്യത്യാസം കാണുന്നത്, മുക്കണ്ണിലൂടെ ദ്രാവകം പുറത്തേക്ക് വരുന്നത് എല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങളായി വരുന്ന പ്രശ്നങ്ങളാണ്.

തുടര്‍ച്ചയായ ചുമ, കഫക്കെട്ട്, ശബ്ദത്തില്‍ വ്യത്യാസം, പനി, മറ്റ് അണുബാധകള്‍ പോലുള്ള പ്രശ്നങ്ങളും ക്യാൻസര്‍ ലക്ഷണമാകാം. എന്നാലിവ പെട്ടെന്ന് ശ്രദ്ധിക്കണമെന്നില്ല. അതുപോലെ തന്നെ തുടര്‍ച്ചയായ ചുമയോ കഫക്കെട്ടോ ക്യാൻസര്‍ മൂലമാകണം എന്നതില്‍ ഉറപ്പുമില്ല. പക്ഷേ പരിശോധന നിര്‍ബന്ധം. അധികവും സ്ത്രീകള്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെല്ലാം നിസാരമായി കണക്കാക്കും. ഇടയ്ക്കിടെ തലവേദന വരികയും തളര്‍ച്ചയിലാവുകയും ചെയ്യുന്നതും ക്യാൻസര്‍ ലക്ഷണമാകാം. ഇതും സ്ത്രീകള്‍ പൊതുവില്‍ തന്നെ നിസാരമായി കണക്കാക്കാറുണ്ട്. 

#cancer-symptoms-in-women-that-may-easily-ignored
Advertisment