കോഴിക്കോട്: സ്തനാര്‍ബുദം ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സ ലഭിക്കുകയും ചെയ്തതിലൂടെ കോഴിക്കോട് ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എഒഐ) 40കാരിക്ക് രോഗമുക്തി. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സ്തനാര്‍ബുദ പരിശോധന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാരിയായ ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. പിന്നീട് റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. മിധുന്‍ മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് സ്റ്റേജ് 1 സ്തനാര്‍ബുധം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി ആറു മാസത്തിനു ശേഷം അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റിയട്ടിലെ മള്‍ട്ടിഡിസിപ്ലിനറി ഇന്റര്‍നാഷനല്‍ ട്യൂമര്‍ ബോര്‍ഡ് ഫലം വിലയിരുത്തുകയും രോഗമുക്തി നേടിയതായി അറിയിക്കുകയും ചെയ്തു.
വളരെ ചെറിയ ഭാഗം മാത്രമായിരുന്നു രോഗബാധ. സ്തനത്തിന്റെ രൂപഘടന സംരക്ഷിക്കാനായി ഓങ്കോപ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ചികിത്സയുടെ ഭാഗമായി കീമോതെറപ്പി ചെയ്യേണ്ടി വന്നില്ല. നാലാഴ്ച റേഡിയോതെറപ്പി ചെയ്തു. ചികിത്സയ്ക്കിടയിലും ഇവര്‍ ജോലിക്കു പോയിക്കൊണ്ടിരുന്നു. ഇപ്പോള്‍ പൂര്‍ണമായും രോഗമുക്തി നേടി, ഡോ. മിഥുന്‍ മുരളി പറഞ്ഞു. 40 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ മാമോഗ്രാം പോലുള്ള പരിശോധനകള്‍നടത്തിയാല്‍ ഇത്തരത്തിലുള്ള രോഗബാധ നേരത്തെ കണ്ടെത്താന്‍ സഹായകമാകുമെന്നും ഡോ. മിഥുന്‍ മുരളിയും.സിടിഎസ്‌ഐയിലെ സ്ട്രാറ്റജി ആന്റ് ഓപറേഷന്‍സ് സൗത്ത് ഏഷ്യ ഗ്രൂപ്പ് ഹെഡ് ഫൈസല്‍ സിദ്ദീഖിയും അഭിപ്രായപ്പെട്ടു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലാണ് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.