/sathyam/media/media_files/9b1lsUc9ja52sj0KRIAN.jpeg)
ഷാർജ :കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ രണ്ടാമത് കെയർ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നിസാർ സെയ്ദ് (കെയർ മാധ്യമരത്ന പുരസ്കാരം ) , തങ്കച്ചൻ മണ്ണൂർ (കെയർ ഗുരുരത്ന പുരസ്കാരം) ജോളി ജോർജ് ( കെയർ നഴ്സിംഗ് എക്സലൻസ് പുരസ്കാരം) എന്നിവരാണ് അവാർഡിന് അർഹരായത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിൽ ഏറെയായി യുഎഇയിൽ മാധ്യമ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ദുബായ് വാർത്ത മേധാവി നിസാർ സെയ്ദിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം ചെമ്പൂർ സ്വദേശിയായ നിസാർ സെയ്ദ് കൊല്ലം എസ് എൻ കോളേജിൽ ഡിഗ്രി പഠനവും തുടർന്ന് ഭാരതീയ വിദ്യാഭവനിൽ ജേർണലിസം ഡിപ്ലോമായും പൂർത്തിയാക്കിയ ശേഷം 2001 ലാണ് യുഎഇയിൽ എത്തിയത്. യുഎഇയിലെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ച നിസാർ സെയ്ദിന് നാഷണൽ മീഡിയ കൗൺസിൽ അബുദാബിയുടെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
/sathyam/media/media_files/1klV0esIi7juqgWSKAES.jpeg)
പത്തനംതിട്ട ജില്ലയുടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 40 വർഷമായി സജീവ സാന്നിധ്യമായ തങ്കച്ചൻ മണ്ണൂരിനാണ് ഗുരു ശ്രേഷ്ഠ പുരസ്കാരം . പാരലൽ കോളേജ് അധ്യാപകനായി 1983-ൽ തുടക്കം. പിന്നീട് സ്വന്തമായി സ്ഥാപനം ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നു നൽകുകയും ചെയ്തു. പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയിൽ റെഗുലർ പഠനത്തിന്​ സീറ്റ്​ കിട്ടാതിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ആയി പ്രീഡിഗ്രി , ഡിഗ്രി കോഴ്സുകൾ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി അവരുടെ സ്വപ്നം സാക്ഷാത്കരിച്ചു . സമാന്തര വിദ്യാഭ്യാസരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. യൂണിവേഴ്സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്സിൽ അധ്യാപകനായി ഇപ്പോൾ അനുഷ്ഠിക്കുന്നു.
/sathyam/media/media_files/jSUqtJRKvHlWFeWP0Xfg.jpeg)
യുഎഇയിലെ ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 30 വർഷമായി ചെയ്ത പ്രവർത്തനങ്ങളാണ് ജോളി ജോർജിനെ കെയർ നഴ്സിംഗ് എക്സലൻസ് അവാർഡിന് അർഹയാക്കിയത്. ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് എഡ്യൂക്കേറ്ററായി ജോലി ചെയ്യുകയാണ് ജോളി ജോർജ്. കോവിഡ് കാലഘട്ടത്തിൽ നടത്തിയ സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പത്തനംതിട്ട വയ്യാറ്റുപുഴ കോടിയാട്ട് സജി ജോർജിന്റെ ഭാര്യയാണ്.
ഒക്ടോബർ ആറിന് അജമാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വച്ച് നടക്കുന്ന "ചിറ്റാറോണം-2024"ൻറെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ .ബി ഗണേഷ് കുമാർ അവാർഡ് ദാനം നിർവഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us