Advertisment

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

New Update
56yujhgrt6yu7i

കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Advertisment

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ചീസിൽ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.  അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

Advertisment