പാലക്കാട്: സിമന്റ് കയറ്റി വന്ന ലോറി ടൗണില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. പാലക്കാട് വാണിയംകുളത്താണ് സംഭവം. പ്രദേശത്ത് അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ലോറി റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മധുക്കരയില്‍ നിന്നും തൃശൂര്‍ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വാണിയംകുളം ടൗണില്‍ കുടുങ്ങിയത്. നിറയെ സിമന്റുമായി എത്തിയ ലോറി രാവിലെ ഏഴ് മണിയോടെ വാണിയംകുളത്ത് എത്തിയപ്പോള്‍ സാങ്കേതിക തകരാര്‍ സംഭവിച്ച് റോഡില്‍ തന്നെ കുടുങ്ങുകയായിരുന്നു.
എന്ത് ചെയ്തിട്ടും ലോറി റോഡില്‍ നിന്ന് മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. വിവരം അറിയിച്ചതനുസരിച്ച് പാലക്കാട് യാക്കരയിലെ മഹേന്ദ്ര ഷോറൂമില്‍ നിന്നും ഉള്ള ജീവനക്കാര്‍ എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
വാഹനത്തിന്റെ ക്ലച്ചിനുണ്ടായ തകരാറാണ് വഴിയില്‍ കുടുങ്ങാന്‍ കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.