/sathyam/media/media_files/jtUImBmpxEvrrkyrkZ94.jpg)
ബെം​ഗളൂരു: ചന്ദ്രയാൻ മൂന്നിന് ഇന്ന് നിർണായക ചാന്ദ്ര പ്രവേശം. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ചന്ദ്രന്റെ ​ഗുരുത്വാകർഷണ മേഖലക്ക് സമീപം പേടകം എത്തും. പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ​ഗുരുത്വാകർഷണ വലയത്തിലേക്ക് കടത്തി വിടുന്നത് ദൗത്യത്തിലെ നിർണായക ഘട്ടങ്ങളിലൊന്നാണ്. അതിവേ​ഗത്തിലെത്തുന്ന പേടകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയാല്‍ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വേ​ഗം നിയന്ത്രിക്കുന്നതിനായി ത്രസ്റ്ററുകളെ വിപരീത ദിശയിൽ ജ്വലിപ്പിക്കും. ഇതിനായി ബെം​ഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രമായ ഇസ്ട്രാക്കിൽ നിന്ന് കമാൻഡ് ചെയ്യും.
കമാൻഡ് സ്വീകരിക്കുന്ന പേടകത്തിന്റെ ത്രസ്റ്റർ 31 മിനിറ്റ് നേരം ജ്വലിക്കും. 266 കിലോ ഇന്ധനമാകും ഇതിനായി പേടകം ഉപയോ​ഗിക്കുക. 7.43ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പതുക്കെ കടക്കുമെന്നാണ് നി​ഗമനം. അടുത്ത ദിവസങ്ങളിൽ ഭ്രമണപഥം താഴ്ത്തി പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിക്കും.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം ചൊവ്വാഴ്‌ചയാണ് ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് കുതിപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസം 26 സെക്ക​ൻഡ് ത്രസ്റ്റർ ജ്വലിപ്പിച്ച് പാത തിരുത്തിയിരുന്നു. പേടകത്തിന് ചന്ദ്രനിലെത്താൻ 3.65 ലക്ഷം കിലോമീറ്ററാണ് താണ്ടാനുള്ളത്. ആഗസ്റ്റ് 23ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. സോഫ്റ്റ് ലാൻഡിം​ഗിൽ വന്ന പിഴവായിരുന്നു ചാന്ദ്രയാൻ 2 അവസാനഘട്ടത്തിൽ പരാജയപ്പെടാൻ കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us