മെറിറ്റിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച വരെ അവസരം

മെറിറ്റിൽ ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർക്കും സ്പോർട്‌സ്, ഭിന്നശേഷി, മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

New Update
w456789098765456

ഹരിപ്പാട്: ഏകജാലകംവഴി  മെറിറ്റിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച വരെ അവസരം . www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.

Advertisment

ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസർകോട് ജില്ലകളിൽ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്കൂൾ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റിൽ ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർക്കും സ്പോർട്‌സ്, ഭിന്നശേഷി, മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളിൽ മാത്രമേ മാറ്റം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്കൂളിൽ മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാൽ സ്കൂൾ മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്കൂളും വിഷയവും മാറാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം.

നിലവിൽ സീറ്റൊഴിവില്ലാത്ത സ്കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാം. സ്കൂൾ മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവിൽ ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാൽ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.

Advertisment