കാരുണ്യ സഹായ പ്രവർത്തനങ്ങളും സ്ത്രീധനത്തിനെതിരെ സജീവ പ്രചരണവുമായി പാലക്കാട് എൻ എസ് എസ് യൂണിയന്റെ ബഡ്ജറ്റ്

മാരകമായ അസുഖം ബാധിച്ച സമുദായ അംഗങ്ങളെ സഹായിക്കുവാനായി കൈകോർക്കാം ഒരു കൈത്താങ്ങായി എന്ന പദ്ധതിക്ക് യോഗം രൂപം നൽകി. സമൂഹത്തിന് ഉപകാര പ്രദം ആകുന്ന തരത്തിൽ രക്തദാന ഫോറം രൂപീകരിക്കുവാനും, അതിനായി മേഖല തിരിച്ചു ക്യാമ്പുകൾ നടത്തുവാനും തീരുമാനിച്ചു.

author-image
ജോസ് ചാലക്കൽ
Updated On
New Update
ertyuyty

പാലക്കാട്‌ : താലൂക്ക് എൻ എസ് എസ് യൂണിയന്റെ ഒരു കോടി അൻപത് ലക്ഷത്തിപതിനാലായിരത്തി നാന്നൂറ്റി അൻപത്തി നാല് രൂപ വരവും അത്രയും തന്നെ ചിലവുംവരുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അവതരിപ്പിച്ചു. 

Advertisment

യൂണിയൻപ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ  വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. മാരകമായ അസുഖം ബാധിച്ച സമുദായ അംഗങ്ങളെ സഹായിക്കുവാനായി കൈകോർക്കാം ഒരു കൈത്താങ്ങായി എന്ന പദ്ധതിക്ക് യോഗം രൂപം നൽകി.സമൂഹത്തിന് ഉപകാര പ്രദം ആകുന്ന തരത്തിൽ രക്തദാന ഫോറം രൂപീകരിക്കുവാനും, അതിനായി മേഖല തിരിച്ചു ക്യാമ്പുകൾ നടത്തുവാനും തീരുമാനിച്ചു.

ഓരോ കരയോഗത്തോടുംഅനുബന്ധിച്ചു ലൈബ്രറികൾ ആരംഭിക്കുവാനും വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിവനിത സമാജ അംഗങ്ങൾക്ക് പത്തു കോടി രൂപ വായ്പ നെല്കുന്നതിനും വനിതസംരംഭങ്ങൾ ആരംഭിക്കുവാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ഭവന നിർമ്മാണ ധനസഹായം, വിവാഹ, ചികിത്സ, വിദ്യാഭ്യാസ,വാർദ്ധക്യകാല പെൻഷൻ സഹായങ്ങൾ നൽകുവാനും ബഡ്ജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു.

കരയോഗങ്ങൾ പൂർണ്ണമായിപ്രവർത്തന സജ്ജമാക്കി കൊണ്ടും കൂടുതൽ കരയോഗങ്ങൾ രൂപികരിക്കുവാനും,ബാലകലോത്സവം, വനിത കലാ മേള, ആതിര മഹോത്സവം, മേഖല സമ്മേളനങ്ങൾ, വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസുകൾ, വിവിധ ശില്പശാലകൾ എന്നിവയും ബഡ്ജറ്റിൽഉൾപെടുത്തിയിട്ടുണ്ട്.നാമകരണം മുതൽ ശ്രാദ്ധം വരെയുള്ള  ചടങ്ങുകൾ ക്രോഡീകരിച്ചുകൊണ്ട് ആചാര പദ്ധതി എന്ന പുസ്തകം  പ്രസിദ്ധീകരിക്കുന്നതിനും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

യൂണിയൻ ഭാരവാഹികൾ ആയ യു നാരായണൻകുട്ടി,ടിമണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, പിനടരാജൻ,ആർ ശ്രീകുമാർ,എ അജി,പി സന്തോഷ് കുമാർ,കെ പി രാജഗോപാൽ,വി ജയരാജ്,കെശിവാനന്ദൻ, സി വിപനചന്ദ്രൻ, എം സുരേഷ് കുമാർ,ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വി രാജ്മോഹൻ  എന്നിവർ പ്രസംഗിച്ചു.

Advertisment