ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു, യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് ഏറെനേരം ഫോൺ ചെയ്തിട്ടും എടുക്കാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
shock-from-laptop.webp

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത എന്ന 32കാരിയാണ് ഷോക്കേറ്റു മരിച്ചത്. ഇവർ ചെന്നൈയിലെ കിൽപോക് ഇ‌ൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.

Advertisment

ശനിയാഴ്ച രാത്രിയിൽ അപകടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഭർത്താവ് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. പലവട്ടം വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അദ്ദേഹം വിവരമറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. 5 വയസ്സുള്ള കുഞ്ഞുണ്ട്.

Advertisment