ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ചേര' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ജനകൻ, സാൻഡ്‍വിച്ച്, ഡോൾഫിൻ ബാർ, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, കാറ്റും മഴയും എന്നീ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ലൈൻ ഓഫ് കളേഴ്സ്. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ചേരയുടെ ചിത്രീകരണം പൂർത്തിയായത്.

author-image
മൂവി ഡസ്ക്
New Update
rtuikjhttfgyui

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം സി അരുൺ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനകൻ, സാൻഡ്‍വിച്ച്, ഡോൾഫിൻ ബാർ, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, കാറ്റും മഴയും എന്നീ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ലൈൻ ഓഫ് കളേഴ്സ്. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ചേരയുടെ ചിത്രീകരണം പൂർത്തിയായത്.

Advertisment

ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ലിജിൻ ജോസ്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ഇത്. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ, ഷാജു കുരുവിള,നീരജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നജിം കോയയുടേതാണ് തിരക്കഥ. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രാഹകൻ. 

എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, കലാസംവിധാനം ബാവ, മേക്കപ്പ് രതീഷ് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, അസോസിയേറ്റ് ഡയറക്ടേഴ്സ് സുമേഷ് മുണ്ടക്കൽ, ഡാർവിൻ, സഹനിര്‍മ്മാണം നീരപ് ഗുപ്ത, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ശിവ പ്രസാദ്, ബിനുകുമാർ, രതീഷ് സുകുമാരൻ, ലൈൻ പ്രൊഡ്യൂസർ ടോമി വർഗീസ്, പ്രൊഡക്ഷൻ മാനേജർ ഷൈൻ ഉടുമ്പന്‍ചോല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജി കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പിആര്‍ഒ വാഴൂർ ജോസ്.

Advertisment