ചൈനയിൽ ആഡംബര കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുന്നു. ആഡംബര കാറുകൾ വാങ്ങുന്നതിനുപകരം വിലകുറഞ്ഞ ഇലക്ട്രിക് കാറുകളോ ഹൈബ്രിഡ് കാറുകളോ വാങ്ങാനാണ് ചൈനയിലെ ജനങ്ങൾ ഇപ്പോൾ ഇഷ്‍ടപ്പെടുന്നത്.

author-image
ടെക് ഡസ്ക്
New Update
gfyguhj

അടുത്തകാലത്താണ് വിദേശ ആഡംബര കാർ നിർമാണ കമ്പനികൾ ചൈനയിൽ വൻതോതിൽ വിറ്റഴിച്ചത്. ബിഎംഡബ്ല്യു, പോർഷെ, ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാർ നിർമാണ കമ്പനികളേക്കാൾ ചൈനീസ് വാഹന കമ്പനികൾ സ്വന്തം വിപണിയിൽ പിന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നു ചൈനയിൽ. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ആഡംബര കാർ കമ്പനികളുടെ വിൽപ്പനയിൽ ഇടിവുണ്ടായി.

Advertisment

ഇന്ത്യയിൽ ആഡംബര കാറുകളുടെ ഡിമാൻഡ് വർധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ഇതിന് കാരണം ചൈനീസ് ജനതയുടെ വാങ്ങൽ ശേഷി കുറഞ്ഞതുകൊണ്ടാണോ അതോ ഇന്ത്യ ശക്തമായ സമ്പദ്‌വ്യവസ്ഥയായി മാറുന്നതുകൊണ്ടാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുന്നു. 

ആഡംബര കാറുകൾ വാങ്ങുന്നതിനുപകരം വിലകുറഞ്ഞ ഇലക്ട്രിക് കാറുകളോ ഹൈബ്രിഡ് കാറുകളോ വാങ്ങാനാണ് ചൈനയിലെ ജനങ്ങൾ ഇപ്പോൾ ഇഷ്‍ടപ്പെടുന്നത്. ചൈനയിലെ ആഡംബര കാർ ബ്രാൻഡുകളായ പോർഷെ, ഫെരാരി എന്നിവയുടെ വിൽപ്പനയിൽ ആദ്യ പാദത്തിൽ ഇടിവുണ്ടായി. ആദ്യ പാദത്തിൽ പോർഷെയുടെ വിൽപ്പനയിൽ 24 ശതമാനം ഇടിവുണ്ടായപ്പോൾ ഫെരാരിയുടെ വിൽപ്പനയിൽ 25 ശതമാനം ഇടിവുണ്ടായി.

നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. രാജ്യത്തെ വ്യവസായങ്ങൾ അതിവേഗം വളരുകയാണ്. ഇതുമൂലം ജനങ്ങളുടെ വരുമാനവും വർധിച്ചിട്ടുണ്ട്. വരുമാനം വർധിച്ചതിനാൽ ഇന്ത്യക്കാർ ഇപ്പോൾ ആഡംബര കാറുകൾ വാങ്ങാൻ ഇഷ്‍ടപ്പെടുന്നു. ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങളിൽ ആഡംബര കാറുകൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഈ കാറുകൾക്ക് ധാരാളം സുരക്ഷാ സവിശേഷതകളും ഉണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് സുഖവും ആഡംബരവും നൽകുന്നു.

Advertisment