മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..

ശരീരത്തില്‍ മഗ്‌നീഷ്യം കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ എല്ലുകള്‍ക്ക് ബലക്കുറവ്, ശരീരത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ എന്നിവയൊക്കെ സംഭവിക്കും.

New Update
drtyuioiuytrertyu

ചോക്ലേറ്റ് കഴിക്കാന്‍ വല്ലാതെ കൊതി തോന്നുന്നത് ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞതിന്റെ സൂചനയാകാമെന്ന് വിദഗ്ധര്‍. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും അത്യാവശ്യമായി വേണ്ട ഒരു ഘടകമാണിത്. അസ്ഥികളുടേയും പേശികളുടേയും ആരോഗ്യത്തിനും ഇത് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ശരീരത്തില്‍ മഗ്‌നീഷ്യം കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ എല്ലുകള്‍ക്ക് ബലക്കുറവ്, ശരീരത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ എന്നിവയൊക്കെ സംഭവിക്കും. തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവയും ചിലപ്പോള്‍ മഗ്‌നീഷ്യത്തിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. അങ്ങനെയുള്ളവര്‍ വൈദ്യസഹായം തേടണം. 

Advertisment

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമുള്ളവരില്‍ പോലും ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ കുറവായിരിക്കും. എന്നാല്‍ ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിത്തുകള്‍ കഴിക്കുന്നതും ഒരു ശീലമാക്കാം. ഫ്‌ളാക്‌സ് സീഡ്, ചിയ സീഡ്‌സ് , മത്തങ്ങക്കുരു തുടങ്ങിയ വിത്തുകളില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമായുണ്ട്. നട്‌സും ഇതിലുള്‍പ്പെടുത്തണം.

നേന്ത്രപ്പഴം കഴിക്കുന്നതും വലിയ ഗുണം ചെയ്യും.ഇതില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ ചീര കഴിക്കുന്നത് പതിവാക്കണം.കാരണം ചീര വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. കൂടാതെ മഗ്നീഷ്യവും ധാരാളമായുണ്ട്.

 

Advertisment