ക്ലർജി ദിനം 23 ന് സംഘടിപ്പിക്കും

പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ട ഡോ . ബെന്യാമിൻ ഗരീബ്  ഡോ .  വഫീഖ്‌  കരം എന്നിവരെയും ആദരിക്കും 35 ഇൽ പരം സഭകളിൽ നായി തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും.

New Update
rtyuytrertyui

 കുവൈറ്റ് : നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട ക്രിസ്ത്യൻ പുരോഹിതന്മാരെ ആദരിച്ചുകൊണ്ട് ഒക്ടോബർ 23നു ബുധൻ 7 .00 മണിക്ക്  പാരിഷ് ഹാളിൽ വച്ച്  കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ  (കെ .ടി .എം .സി .സി ) യുടെ ആഭിമുഖ്യത്തിൽ  ക്ലർജി ദിനം  സംഘടിപ്പിക്കും. തദവസരത്തിൽ  പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്ന എൻ. ഈ. സി .കെ ചെയർമാൻ  റവ .ഇമ്മാനുവേൽ ഗരീബിനെ  ആദരിക്കും


പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ട ഡോ . ബെന്യാമിൻ ഗരീബ്  ഡോ .  വഫീഖ്‌  കരം എന്നിവരെയും ആദരിക്കും 35 ഇൽ പരം സഭകളിൽ നായി തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും.സമ്മേളനത്തില്‍ ആത്മീക ,സാമൂഹിക ,സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും


ക്ലർജി ദിനത്തിന്റെ വിജയത്തിനായി   റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി ),സജു വാഴയിൽ തോമസ് (കൺവീനർ ),വിനോദ് കുര്യൻ   (പ്രസിഡന്റ് ) ഷിജോ തോമസ്  (സെക്രട്ടറി) ജീസ് ജോർജ് (ട്രഷറാർ) , അജോഷ് മാത്യു , ജെറാൾഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരുടെയും കെ .ടി .എം .സി .സി കമ്മറ്റി അംഗങ്ങളുടെയും  നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.

Advertisment
Advertisment