Advertisment

മാര്‍വല്‍ യൂണിവേഴ്‌സുമായി കൈകോര്‍ത്ത് കൊക്കക്കോള

മാര്‍വല്‍ ആരാധകര്‍ക്ക് ക്യാരക്ടര്‍ ക്യാനുകള്‍ ശേഖരിക്കുവാനും കൊക്കക്കോളയുമായി ചേര്‍ന്ന് മികച്ച സമയം ചിലവിടുവാനും സാധിക്കും. 

New Update
khgfr67yuii9u8y89op

കൊച്ചി: ലിമിറ്റഡ് എഡിഷന്‍ പാക്കേജിംഗില്‍ മാര്‍വല്‍ ഹീറോകളുടെ ഇല്യുസ്‌ട്രേഷനുകള്‍ ചേര്‍ത്ത് കൊക്കക്കോളയും മാര്‍വലും തങ്ങളുടെ ഹീറോയിക് പങ്കാളിത്തത്തിലേക്ക്. ഇതിന്റെ പരസ്യ ചിത്രവും പുറത്തിറക്കി. മാര്‍വല്‍ യൂണിവേഴ്‌സിലെ 30ന് മുകളില്‍ കഥാപാത്രങ്ങളുടെ ഇല്യുസ്‌ട്രേഷനുകള്‍ ഈ പങ്കാളിത്തത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

 

ആന്റ് മാന്‍ മുതല്‍ ക്യാപ്റ്റന്‍ അമേരിക്ക വരെ കൊക്കക്കോളയുടേയും കൊക്കക്കോള സീറോ ഷുഗര്‍ ബോട്ടിലുകളിലും കാനുകളിലും വെള്ള, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ കാണാം. ബോട്ടിലിലെ ക്വുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഓഗ്മെന്റ് റിയാലിറ്റിയിലൂടെ എല്ലാ കഥാപാത്രങ്ങളുടേയും ആനിമേഷനും കാണാനാകും.

 

ഉപഭോക്താക്കള്‍ക്ക് 8 കഥാപാത്രങ്ങളെ കളക്ട് ചെയ്ത് എക്‌സ്‌ക്ലൂസീവ് പോസ്റ്ററും ഡൗണ്‍ലോഡ് ചെയ്യാം. രസകരമായ പരസ്യ ചിത്രത്തില്‍ ഒരു സ്ത്രീ ആക്‌സ്മികമായി ഒരു മുഴുവന്‍ കോമിക് ബുക്ക് വേള്‍ഡിനെ മുഴുവന്‍ അപകടത്തിലാക്കുകയും കൊക്കക്കോളയുടെ മാജിക് മാര്‍വല്‍ യൂണിവേഴ്‌സിനെ സംയോജിപ്പിച്ച് രക്ഷകരാകുന്നതുമാണ് പരസ്യചിത്രം. മാര്‍വല്‍ ആരാധകര്‍ക്ക് ക്യാരക്ടര്‍ ക്യാനുകള്‍ ശേഖരിക്കുവാനും കൊക്കക്കോളയുമായി ചേര്‍ന്ന് മികച്ച സമയം ചിലവിടുവാനും സാധിക്കും. 

Advertisment