New Update
/sathyam/media/media_files/g5ZGHpMhrbWam83Hev07.jpeg)
കട്ടപ്പന:കൊക്കോവില ഒന്നരയാഴ്ചകൊണ്ടാണ് പകുതിയിലധികം താഴ്ന്നത്. എന്നാൽ കർഷകർക്ക് പ്രതീക്ഷയേകി, ഒരിടവേളയ്ക്കുശേഷം കൊക്കോവില വീണ്ടും ഉയരുകയാണ്. ഉത്പാദനം വേണ്ടത്ര ഇല്ലാത്തതാണ് വില വീണ്ടും ഉയരാൻ കാരണം.
Advertisment
ഇടുക്കിയിലെ കമ്പോളങ്ങളിൽ, ജൂൺ പകുതിയായപ്പോൾ വില 480 രൂപയായി. എന്നാൽ ഒരാഴ്ചയായി വില നേരിയതോതിൽ വീണ്ടും ഉയരുന്നു. ഇടുക്കിയിലെ കമ്പോളങ്ങളിൽ ഇപ്പോൾ 600 രൂപ വരെ വില കിട്ടുന്നുണ്ട്.
240 രൂപ ശരാശരി വിലയുണ്ടായിരുന്ന കൊക്കോ പരിപ്പിന്റെ വില ഏപ്രിലിലാണ് ഉയർന്നുതുടങ്ങിയത്. മേയ് ആദ്യവാരം വില 1000-1080 രൂപയിലെത്തി. എന്നാൽ പിന്നീട് ഒന്നരയാഴ്ചകൊണ്ട് വില കുത്തനെ ഇടിഞ്ഞു.