കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എഴുത്ത് പരീക്ഷയുടെ ഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.
ഏപ്രില്‍ 21നായിരുന്നു പരീക്ഷ. 8373 പേര്‍ ഇന്റര്‍വ്യു ഘട്ടത്തിലേക്ക് യോഗ്യത നേടി. പ്രതിരോധ മന്ത്രാലയത്തിന്റെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡാണ് ഇതിന്റെ അഭിമുഖം നടത്തുന്നത്. റോള്‍ നമ്പര്‍, പേര് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഫലമറിയാവുന്നതാണ്. ഫലത്തിന്റെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: upsc.gov.in.
പരീക്ഷ വിജയിച്ചവരുടെ ആദ്യ മുന്‍ഗണന കരസേനയിലേക്കാണെങ്കില്‍ ഇന്ത്യന്‍ ആര്‍മിയുടെ വെബ്‌സൈറ്റില്‍ രജിസറ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് ഇവിടെ നിന്ന് അഭിമുഖത്തിനായുള്ള വിവരം നിങ്ങള്‍ക്ക് ലഭിക്കും