Advertisment

സപ്ലൈകോയിലെ വിലവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു

സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് അംഗം രവി രാമന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഭക്ഷ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

New Update
awertyuiop[uytrew

തിരുവനന്തപുരം:  സപ്ലൈകോയിലെ വിലവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതി.ഭക്ഷ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് അംഗം രവി രാമന്‍ എന്നിവരാണ് സമിതിയിലുള്ളത്. 

സപ്ലൈകോയുടെ സമഗ്രമായ പരിഷ്‌കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. സപ്ലൈകോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് വില വര്‍ധനവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. വില കൂട്ടുമ്പോള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വര്‍ധന നടപ്പാക്കാനാകും സര്‍ക്കാരിന്റെ നീക്കം. നവകേരള സദസ്സിന് ശേഷം വര്‍ധന നടപ്പാക്കാനാണ് തീരുമാനം.

#committee-to-check-supplyco-price-hike
Advertisment