New Update
/sathyam/media/media_files/3W7ZZcFKpb1LvIdLST4g.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. ഇത് സംബന്ധിയായി തുടർനടപടികൾ സ്വീകരിക്കുന്നതിന് സിൻഡിക്കേറ്റ് അംഗം ഡോ. പി. ശിവദാസനെ സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
Advertisment
സിൻഡിക്കേറ്റ് അംഗം ഡോ. പി. ശിവദാസൻ കൺവീനറായുളള സമിതി കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുളള തുടർ നടപടികൾ സ്വീകരിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. ടോമി ജോസഫ്, കാലിക്കറ്റ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. വി. എൽ. ലജീഷ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസർ ഡോ. എം. സത്യൻ എന്നിവരാണ് സമിതി അംഗങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us