/sathyam/media/media_files/xeRrAW8v5XbyfBTHmmiy.jpeg)
സി.പി.ഐ.എം പാലക്കാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് ടി.ശിവദാസമേനോൻ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. കേരള രാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സമരമുഖങ്ങളിൽ ആവേശം നിറയ്‌ക്കുന്ന പോരാളി, മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി തുടങ്ങി സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധിയാണ്
ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം തൊറപ്പാളയം ടി.ശിവദാസമേനോൻ സ്ക്വയറിൽ സമാപിച്ചു തുടർന്ന് നടന്ന അനുസ്മരണയോഗം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി അധ്യഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം ടി.കെ നൗഷാദ് ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ ദിവാകരൻ,എം.എസ് സ്കറിയ,അജിത്ത് സക്കറിയ,സി.പി.പ്രമോദ്,വി സുരേഷ്,അബ്ദുൾറഹിമാൻ,കെ.വിജയൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി വി മനോജ് സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം ഉദയകുമാർ നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us