Advertisment

സമഗ്ര മാറ്റവുമായി ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ കണ്‍സെപ്റ്റ് ലാബ്

2022 ല്‍ ഇന്ദീവരം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കായി വിവിധ പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

New Update
rtyuikjhgftyuyyuuuu

തൃശൂര്‍: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ഐടി സേവനങ്ങളും നല്‍കുന്ന ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ കണ്‍സെപ്റ്റ് ലാബ് കോയമ്പത്തൂരിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ പ്രധാന സേവനങ്ങളില്‍ എഐ അടിസ്ഥാനമായുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും ഉപഭോക്തൃ സേവനവുമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.



നിലവില്‍ ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ കൊരട്ടി കാമ്പസില്‍ ഇന്ദീരവം കെട്ടിടത്തിലാണ് കണ്‍സെപ്ട് ലാബ് പ്രവര്‍ത്തിക്കുന്നത്. കളമശേരിയിലും കണ്‍സെപ്ട് ലാബിന്‍റെ മറ്റൊരു കാമ്പസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ അമ്പതില്‍പരം ജീവനക്കാരാണ് മൂന്ന് ഓഫിസുകളിലായി ജോലി ചെയ്യുന്നത്.



പരമ്പരാഗത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നിന്ന് അത്യാധുനിക എഐ, മെഷീന്‍ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ് സാങ്കേതികവിദ്യയിലേക്കാണ് കമ്പനിയുടെ മാറ്റമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഫിറോസ് ബാബു ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്‍റെ നവീകരണവും പുതിയ ഓഫീസുകള്‍ തുടങ്ങിയതും ഇതിന്‍റെ ഭാഗമായാണ്.



ഒരു ഡസനിലധികം കമ്പനികള്‍ക്ക് വേണ്ടി 500ലധികം പ്രൊജക്ടുകളാണ് കണ്‍സെപ്ട് ലാബ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്  കമ്പനിയുടെ ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ വരദ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇന്‍ഫോപാര്‍ക്കിലെ പ്രത്യേകസാമ്പത്തികമേഖലയില്‍ ഓഫീസ് ലഭിച്ചത് വിപുലീകരണത്തിന് ഏറെ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളില്‍ ദുബായിയില്‍ പുതിയ ഓഫീസ് തുറക്കും. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ആപ്ലിക്കേഷന്‍ മോഡെണൈസേഷന്‍, ഡെവ്ഓപ്സ് ആന്‍ഡ് എജൈല്‍, എപിഐ മൈക്രോസര്‍വീസസ്, ക്ലൗഡ് മൈഗ്രേഷന്‍, സൈബര്‍ സെക്യൂരിറ്റി, എന്നിവയാണ് ഡിജിറ്റല്‍ വിഭാഗത്തില്‍ നല്‍കുന്ന സേവനങ്ങള്‍. ജെനറേറ്റീവ് എഐ, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവ എഐ വിഭാഗത്തിലും നല്‍കുന്നു. എആര്‍(ഓഗ്മന്‍റെഡ് റിയാലിറ്റി), വിആര്‍(വെര്‍ച്വല്‍ റിയാലിറ്റി), എക്സ് ആര്‍(എക്സ്റ്റെന്‍ഡഡ് റിയാലിറ്റി), ത്രിഡി,ടുഡി, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നിവയിലൂന്നിയ ഉപഭോക്തൃ സേവനം തുടങ്ങിയവയാണ് കണ്‍സെപ്ട് ലാബ് നല്‍കുന്ന സേവനങ്ങള്‍.



2021 ലാണ് കണ്‍സെപ്ട് ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. 2022 ല്‍ ഇന്ദീവരം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കായി വിവിധ പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.ഇന്‍ഫോപാര്‍ക്ക് തൃശ്ശൂര്‍ കാമ്പസില്‍ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്.

Advertisment