കെ.എസ്.ആർ.ടി.സി. കൺസെഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്കു മാറുന്നു

കെട്ടിടം നവീകരിക്കും. തോട്ടിലെ മാലിന്യം നീക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

New Update
iouytretyutr

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കൺസെഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്കു മാറുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ. അധ്യയനദിവസങ്ങൾ അനുസരിച്ചാകും കൺസെഷൻ അനുവദിക്കുക. ഇതിനു പിന്നാലെ ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്കു മാറ്റും.

Advertisment

ഡിപ്പോകളിൽ കാഴ്ചപരിമിതർക്ക് നടപ്പാതകളൊരുക്കും. ഇതിനായി പ്രത്യേക ടൈലുകൾ പാകും. എറണാകുളം ഡിപ്പോയിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടം നവീകരിക്കും. തോട്ടിലെ മാലിന്യം നീക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

Advertisment