/sathyam/media/media_files/GyzmQsdXXJTDulheROv6.jpeg)
മലമ്പുഴ: 2024 ലെപത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സി ഐ ടി യു മലമ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ് മുൻ എം പിയും സി ഐ ടി യുസംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര രംഗത്തെ നവാഗത സംഗീത സംവിധായകനുള്ള പൂവ്വച്ചൽ ഖാദർ പുരസ്കാരം ലഭിച്ച യൂണിയൻ അംഗങ്ങളുടെ മകനായ കൃഷ്ണ പ്രസാദിനേയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ ടി.കെ അച്ചുതൻ, ജില്ലാ സെക്രട്ടറി എം. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
ഏരിയാ പ്രസിഡന്റ് പി.കെ വിജയകുമാർ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.വി. ചന്ദ്രൻ സ്വാഗതവും മുണ്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.കെ മണി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us