Advertisment

ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

New Update
wertyuioiuytrtyuio

 വിറ്റാമിനുകളും പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം,  തുടങ്ങിയ ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

Advertisment

ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. കാത്സ്യം അടങ്ങിയ എല്ലുകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

ഫൈബര്‍ അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറവുമുള്ളതുമായ ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Advertisment