തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഇല്ലായ്മ ചെയ്യുന്നതിനും സർക്കാരുകളെ സജ്ജമാക്കുന്ന “തെരുവ് നായ്ക്കളുടെയും പേവിഷബാധയുടെയും നിയന്ത്രണ ബിൽ, 2024” ശ്രീ. ഡീൻ കുര്യാക്കോസ് എം.പി ലോക് സഭയിൽ അവതരിപ്പിച്ചു.

പേവിഷബാധയെ തടയുന്ന കുത്തിവെപ്പ് എടുത്തിട്ട് പോലും ഒരു പെൺകുട്ടിയടക്കം നിരവധി പേർക്ക് പേവിഷബാധയേറ്റ സാഹചര്യം കേരളത്തിൽ കഴിഞ്ഞ 2-3 വർഷങ്ങളിൽ ഉണ്ടായിരുന്നു. 

New Update
ഏലം കർഷകരുടെ ആശങ്കകൾ പരിഹരിക്കും - ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: വർഷാവർഷം തെരുവ് നായ ആക്രമണം മൂലം നൂറുക്കണക്കിന് ആളുകളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. പേവിഷബാധയെ തടയുന്ന കുത്തിവെപ്പ് എടുത്തിട്ട് പോലും ഒരു പെൺകുട്ടിയടക്കം നിരവധി പേർക്ക് പേവിഷബാധയേറ്റ സാഹചര്യം കേരളത്തിൽ കഴിഞ്ഞ 2-3 വർഷങ്ങളിൽ ഉണ്ടായിരുന്നു. 

Advertisment

കൃത്യമായ നിയമനിർമ്മാണത്തിലൂടെ തെരുവ് നായ ശല്യവും, പേവിഷബാധയും നിയന്ത്രിക്കാൻ സർക്കാരുകൾ നിയമം മൂലം ബാധ്യസ്ഥമാകുന്ന സാഹചര്യം ഉണ്ടാവേണ്ടതുണ്ട്. ശാസ്ത്രീയമായ രീതിയിൽ ഇതിനെക്കുറിച്ചു പഠിച്ച്, കൃത്യമായ സമയത്ത് ഇടപെടലുകൾ നടത്താൻ വേണ്ട രീതിയിൽ സജ്ജമായ ഒരു സർക്കാർ സംവിധാനം ഉണ്ടാവാൻ കൃത്യമായ നിയമനിർമ്മാണം ആവശ്യമാണ്. അതിനായുള്ള സ്വകാര്യ ബിൽ ശ്രീ. ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അവതരിപ്പിച്ചു.

Advertisment