പുതിയ എസ്‌യുവി ബസാൾട്ടുമായി ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോൺ

പുതിയ സിട്രോൺ ബസാൾട്ട് ഒരു പുതിയ തരം സിലൗറ്റാണെന്ന് സിട്രോയിൻ ഡിസൈൻ ഹെഡ് പിയറി ലെക്ലെർക്ക് പറഞ്ഞു. ഈ എസ്‌യുവി വളരെ ശക്തമാണെന്നും ഈ കൂപ്പെ എസ്‌യുവിക്ക് മികച്ച സൗകര്യവും സ്ഥലവുമുണ്ടെന്നും കമ്പനി പറയുന്നു.

author-image
ടെക് ഡസ്ക്
New Update
6tfgyhjk

സിട്രോൺ തങ്ങളുടെ പുതിയ എസ്‌യുവി ബസാൾട്ടുമായി എത്തുകയാണ്. ഈ എസ്‌യുവി കൂപ്പെ ടാറ്റ കർവ്വിനോട് മത്സരിക്കും. ഈ രണ്ട് എസ്‌യുവികളും ഒരുമിച്ച് ചേർന്ന് രാജ്യത്ത് ഒരു പുതിയ കൂപ്പെ സെഗ്‌മെൻ്റ് ആരംഭിക്കാൻ പോകുന്നു എന്നതാണ് ശ്രദ്ധേയം. നേരത്തെ ഇന്ത്യൻ വിപണിയിൽ കൂപ്പേ എസ്‌യുവികൾ ഇല്ലായിരുന്നു എന്നല്ല ഇതിന് അർത്ഥം. ഉണ്ടായിരുന്നവ ആഡംബര ബ്രാൻഡുകളുടെ വളരെ വിലകൂടിയ കൂപ്പേ എസ്‌യുവിളായിരുന്നു.

Advertisment

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കൂപ്പെ എസ്‌യുവികളായിരിക്കും സിട്രോൺ ബസാൾട്ടും ടാറ്റ കർവ്വും. ചില ഡീലർഷിപ്പുകൾ ബസാൾട്ടിൻ്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. സിട്രോൺ ബസാൾട്ടിൻ്റെ രൂപകൽപ്പന വളരെ ആകർഷകമാണ്. ഇതിൻ്റെ മേൽക്കൂര ട്രങ്ക് ലിഡ് വരെ നീളുന്നു, അതിൽ വലിയ ഫെൻഡർ ഫ്ലെയറുകളും പ്ലാസ്റ്റിക് ക്ലാഡിംഗും ഉണ്ട്. ഹെഡ്‌ലാമ്പുകൾ C3 എയർക്രോസിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.

സി4ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മേൽക്കൂരയുടെ രൂപകല്പനയെന്ന് സിട്രോൺ പറയുന്നു. പുതിയ സിട്രോൺ ബസാൾട്ട് ഒരു പുതിയ തരം സിലൗറ്റാണെന്ന് സിട്രോയിൻ ഡിസൈൻ ഹെഡ് പിയറി ലെക്ലെർക്ക് പറഞ്ഞു. ഈ എസ്‌യുവി വളരെ ശക്തമാണെന്നും ഈ കൂപ്പെ എസ്‌യുവിക്ക് മികച്ച സൗകര്യവും സ്ഥലവുമുണ്ടെന്നും കമ്പനി പറയുന്നു. ഫെൻഡറുകളും ക്ലാഡിംഗുമായാണ് ഈ എസ്‌യുവി വരുന്നത്.

മുന്നിലും പിന്നിലും ആംറെസ്റ്റും പിൻ ആംറെസ്റ്റിൽ ഒരു ഫോൺ ഹോൾഡറും ഉണ്ടാകും. ഹെഡ്‌റെസ്റ്റുകൾ ലാറ്ററൽ പിന്തുണ നൽകും കൂടാതെ വാഹനത്തിന് ടൈപ്പ്-സി ചാർജിംഗ് പോർട്ട്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഉണ്ടായിരിക്കും. സിട്രോൺ ബസാൾട്ടിന് 1.2 ലിറ്റർ, 3-സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും.

Advertisment