പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ 52-കാരന് 130 വര്‍ഷം തടവ് ശിക്ഷ

പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
Richard allen

ഇന്ത്യാന(യു.എസ്.): പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ 52-കാരന് 130 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യാനയിലെ ഡെല്‍ഫിക്ക് സമീപം 2017-ലാണ് കൊലപാതകം നടന്നത്. ലിബര്‍ട്ടി ജെര്‍മന്‍(14), അബിഗയ്ല്‍ വില്ല്യംസ്(13) എന്നീ പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

Advertisment

ഡെല്‍ഫിയിലെ ഒരു നടപ്പാതയ്ക്ക് സമീപം ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.


കേസില്‍ ഡെല്‍ഫി സ്വദേശിയായ റിച്ചാര്‍ഡ് അലന്‍ എന്നയാളെ 2022-ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ റിച്ചാര്‍ഡ് പല തവണ കുറ്റസമ്മതം നടത്തി. റിച്ചാര്‍ഡ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.


2017-ല്‍ ഇയാളെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. മതിയായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.


പെണ്‍കുട്ടികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് ലഭിച്ച ചിത്രങ്ങളും കേസില്‍ നിര്‍ണായകമായി.

Advertisment